Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാരിനെതിരെ സുമയ്യ കോടതിയിലേക്ക്; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പടും

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാരിനെതിരെ സുമയ്യ കോടതിയിലേക്ക്; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പടും
  തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സുമയ്യ സര്‍ക്കാരിനെതിരെ കോടതിയിലേക്ക്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുമയ്യ കോടതിയെ സമീപിക്കുന്നത്. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലെ പെര്‍മനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുന്നത്. 2023 മാര്‍ച്ച് 22-നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യയെ തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടന്ന ഈ ശസ്ത്രക്രിയയ്ക്കിടെ അശ്രദ്ധമൂലം 'ഗൈഡ് വയര്‍' നെഞ്ചില്‍ കുടുങ്ങുകയായിരുന്നു. കീഹോള്‍ ശസ്ത്രക്രിയ വഴി ഈ വയര്‍ പുറത്തെടുക്കാന്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരത്തിലെ ടിഷ്യുകളുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. വയര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് സുമയ്യയുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ചികിത്സാ പിഴവ് മൂലം ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ് സുമയ്യ നീതി തേടി കോടതിയിലേക്ക് നീങ്ങുന്നത്.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in