സൂരജ്കുണ്ഡ് മേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു: സബ് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം, 13 പേര്‍ക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
February 08, 2026
1 min read
•
Updated: June 05, 2026
ഫരീദാബാദ്: ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന മേളയ്ക്കിടെ 'സുനാമി' യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണ് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹരിയാന പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ ജഗദീഷ് പ്രസാദാണ് മരിച്ചത്. അപകടത്തില്‍ വിനോദസഞ്ചാരികളടക്കം 13 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 6:15-ഓടെയാണ് അപകടം നടന്നത്.
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഊഞ്ഞാല്‍ ഉയരത്തില്‍ എത്തിയപ്പോള്‍ പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് 15 പേര്‍ ഊഞ്ഞാലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.
അപകടത്തെത്തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതര്‍ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പോലീസ് മേധാവി അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍ ജഗദീഷ് പ്രസാദിന്റെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സെയ്നി അനുശോചനം രേഖപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10