Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെപിസിസി സ്നേഹവീടിന്‍റെ ആദ്യ ശിലാസ്ഥാപനം പത്തനംതിട്ടയില്‍

കെപിസിസി സ്നേഹവീടിന്‍റെ ആദ്യ ശിലാസ്ഥാപനം പത്തനംതിട്ടയില്‍
പ്രളയ ബാധിതർക്കായുള്ള കെ.പി.സി.സിയുടെ ആയിരം ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ വീടിന്‍റെ കല്ലിടൽ കർമ്മം പത്തനംതിട്ടയിൽ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസൻ നിർവ്വഹിച്ചു. പത്തനംതിട്ട എഴിക്കാട് കോളനിയിലാണ് ആദ്യ വീടിന്‍റെ നിർമ്മാണം ആരംഭിച്ചത്. പ്രളയ കെടുതിയിൽ വീടുകൾ നഷ്ടമായ ആയിരം പേർക്കാണ് അഞ്ചുലക്ഷം രൂപ വീതം ചെലവിൽ വീടുകൾ നിർമിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന്‍റെ കല്ലിടൽ കർമ്മം പത്തനംതിട്ടയിൽ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസൻ നിർവ്വഹിച്ചു. പത്തനംതിട്ട എഴിക്കാട് കോളനിയിലാണ് ആദ്യ വീടിൻറെ നിർമ്മാണം ആരംഭിച്ചത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് നിർമാണം ആരംഭിച്ച വീട് സ്‌പോൺസർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി കോളനിയാണ് എഴിക്കാട് കോളനി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുളളവർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഇവിടെ രണ്ടു വീടുകളാണ് കെപിസിസി നിർമ്മിച്ച് നൽകുന്നത്. രണ്ടുമാസം കൊണ്ട് വീടുകളുടെ പണി പൂർത്തീകരിക്കും. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, അടൂർ പ്രകാശ്, ബാബു ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. https://www.youtube.com/watch?v=wciKMiU1J3c

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in