Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'യുവ ഡോക്യുമെന്ററി ചലച്ചിത്രകാർക്കായി പ്രത്യേക പദ്ധതി നടപ്പാക്കും'; പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

'യുവ ഡോക്യുമെന്ററി ചലച്ചിത്രകാർക്കായി പ്രത്യേക പദ്ധതി നടപ്പാക്കും'; പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

യുവ ഡോക്യുമെന്ററി ചലച്ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. തിരുവനന്തപുരം കൈരളി തിയേറ്ററിൽ 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റികൾ, സർവകലാശാലകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. രാജ്യത്ത് ആദ്യമായി സിനിമയ്ക്ക് വ്യവസായ പദവി നൽകിയത് കേരളമാണെന്നും ചലച്ചിത്ര മേഖലയ്ക്കും പ്രവർത്തകർക്കും സാധ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ 31 എണ്ണത്തിന് കേന്ദ്ര പ്രദർശനാനുമതി (Ministry Approval/Exemption) ലഭിച്ചിട്ടില്ലെന്നും ഇവയുടെ പ്രദർശനത്തിനായി നിയമപരമായ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. മേള സമാപിക്കുന്നതിന് മുൻപ് തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ചുമതലയേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കുമായി പ്രത്യേക മേള സംഘടിപ്പിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നത് അഭിമാനകരമാണെന്ന് മുഖ്യാതിഥിയായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ചടങ്ങിൽ ഡെയിലി ബുള്ളറ്റിൻ, ഫെസ്റ്റിവൽ കാറ്റലോഗ് എന്നിവയ്ക്ക് പുറമെ ചലച്ചിത്ര അക്കാദമിയുടെ ഫെല്ലോഷിപ്പിന് അർഹമായ 'തിരയാട്ടം', 'സിനിമയെ കേൾക്കുമ്പോൾ', 'വേഷങ്ങളുടെ ദൃശ്യഭാഷ' എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജൂറി അംഗങ്ങളും സാംസ്കാരിക പ്രമുഖരും സംസാരിച്ചു. ഫെസ്റ്റിവൽ ഇൻ-ചാർജ് എൻ.പി. സജീഷ് നന്ദി രേഖപ്പെടുത്തി.


Related articles

See all
Popular News

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര നടപടി പുനഃപരിശോധിക്കണം; മന്ത്രി പി. സ...

Popular News

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്...

Save your stories

Sign in