പ്രളയബാധിത മേഖലകളിലെ കാർഷിക മൊറട്ടോറിയം നീട്ടിനല്‍കാന്‍ തീരുമാനം
Jaihind TV News Report
Jaihind TV Web Desk
September 03, 2019
1 min read
•
Updated: June 10, 2026

പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകള്‍ക്ക് ഒരുവർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതല്‍ ഒരുവർഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. പൂർണമായി കൃഷിനാശം സംഭവിച്ചവർക്ക് ഒരുവർഷത്തിലധികം മൊറട്ടോറിയം അനുവദിക്കുന്നതും പരിഗണിക്കും. ഇന്നു ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം.
പ്രളയം ദുരന്തം വിതച്ച 1038 വില്ലേജുകളിലെ കർഷകരുടെ വായ്പകള്‍ക്ക് 2019 ഓഗസ്റ്റ് 23 മുതല്‍ ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. കൃഷി മുഖ്യവരുമാനമായ കർഷകരെടുത്ത കാർഷികേതര വായ്പകള്‍ക്കും ഇളവ് ലഭ്യമാകും. പൂർണമായി കൃഷിനാശം സംഭവിച്ചവരുടെ വായ്പകള്‍ക്ക് ഒരുവർഷത്തിലധികം മൊറട്ടോറിയം നല്‍കുന്നതും പരിഗണനയിലുണ്ട്.
എസ്.എല്‍.ബി.സി ഉപസമിതി യോഗം ചേർന്ന് തീരുമാനങ്ങള്‍ അംഗീകരിക്കും. കർഷകരുടെ കാര്യത്തില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സർക്കാർ ആവശ്യം കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ ബാങ്കേഴ്സ് സമിതി തീരുമാനിച്ചത്. പ്രളയമേഖലകളിലെ കാർഷിക വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്താനും യോഗത്തില്‍ ധാരണയായി.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10