സിദ്ദിഖ് കാപ്പന്‍റെ മോചനം: സഹായം ആവശ്യപ്പെട്ട് കുടുംബം; ഇടപെടല്‍ ഉറപ്പ് നല്‍കി പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
October 07, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : വിചാരണ കൂടാതെ ഒരു വര്‍ഷമായി ഉത്തർപ്രദേശ് സർക്കാർ ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി.
സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്, മകന്‍ മുസമ്മില്‍ എന്നിവരാണ് പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ച് സഹായം ആവശ്യപ്പെട്ടത്. മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.
'സിദ്ദിഖ് കാപ്പനെ അന്യായമായി തടങ്കലില് ആക്കിയതിന്‍റെ ഒന്നാം വാര്ഷിക ദിനത്തില് പത്ര പ്രവര്ത്തക യൂണിയന് തിരുവനന്തപുരം ജിപിഒയ്ക്കു മുന്നില് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലും ഞാന് പങ്കെടുത്തിരുന്നു. നിസാരമായ കാരണങ്ങള് പറഞ്ഞാണ് സിദ്ദിഖ് കാപ്പനെ തടങ്കലില് വെച്ചിരിക്കുന്നത്. കരി നിയമങ്ങള് ഉപയോഗിച്ച് മാധ്യമ പ്രവര്ത്തകരെ തടങ്കലില് വച്ചിരിക്കുന്നതിലൂടെ ഞങ്ങള്ക്കെതിരായി ആരും ഒന്നും ശബ്ദിക്കേണ്ടെന്ന മുന്നറിയിപ്പാണ് ഭരണകൂടം നല്കുന്നത്. ജനാധിപത്യപരമായി അഭിപ്രായങ്ങള് പ്രകടിപ്പിക്കാനും എഴുതാനും എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്ക്കും സഹപ്രവര്ത്തകര്ക്കും ഞാന് ഉറപ്പു നല്കുന്നു' - പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10