Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചായയിൽ കടുപ്പം കൂടിപ്പോയോ? വിഷമിക്കേണ്ട, രുചി കൂട്ടാൻ ഇതാ ചില എളുപ്പവഴികൾ!

ചായയിൽ കടുപ്പം കൂടിപ്പോയോ? വിഷമിക്കേണ്ട, രുചി കൂട്ടാൻ ഇതാ ചില എളുപ്പവഴികൾ!


ലോകത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് ചായ. പലരും ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരു ചൂട് ചായക്കൊപ്പമാണ്. ചായയുണ്ടാക്കാൻ അറിയാത്തവർ നമ്മളിൽ വിരളമായിരിക്കും. എന്നാൽ കൃത്യമായ പാകത്തിന്, നല്ല രുചികരമായ ചായയുണ്ടാക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ചിലർ ചായയുണ്ടാക്കുമ്പോൾ കടുപ്പം വളരെയധികം കൂടിപ്പോകാറുണ്ട്. ഇത് ചായയുടെ സ്വാദ് നഷ്ടപ്പെടുത്തുകയും വായിൽ വയ്ക്കാൻ പോലും കൊള്ളാത്ത അവസ്ഥയിലാക്കുകയും ചെയ്യും.

ഇത്തരം അവസരങ്ങളിൽ ചായ കളയാൻ വരട്ടെ! കടുപ്പം കുറച്ച് ചായ വീണ്ടും രുചികരമാക്കാൻ ചില ലളിതമായ ടിപ്പുകൾ പരീക്ഷിക്കാവുന്നതാണ്.

കടുപ്പം കൂടിയാൽ എന്തുചെയ്യണം?

  • ചൂടുവെള്ളം ചേർക്കാം: ബ്ലാക്ക് ടീയിലാണ് കടുപ്പം കൂടിയതെങ്കിൽ അല്പം ചൂടുവെള്ളം ചേർത്ത് കടുപ്പം പാകപ്പെടുത്താം. ഇതിനൊപ്പം അല്പം മധുരം കൂടി ചേർത്താൽ കടുപ്പം മൂലമുള്ള കയ്പ്പ് എളുപ്പത്തിൽ മാറി കിട്ടും.

  • ചൂടുപാൽ ഉപയോഗിക്കാം: പാൽച്ചായയിലാണ് കടുപ്പം കൂടിയതെങ്കിൽ അല്പം കൂടി ചൂടുപാൽ ചേർത്താൽ കടുപ്പവും കയ്പ്പും പെട്ടെന്ന് തന്നെ കുറയും.

  • ക്രീം അല്ലെങ്കിൽ മലായ്: ചായയിലേക്ക് ഒരു സ്‌പൂൺ ഫ്രഷ് ക്രീം അല്ലെങ്കിൽ മലായ് (തിളപ്പിച്ച പാലിന്റെ ഉപരിതലത്തിൽ രൂപം കൊള്ളുന്ന കട്ടിയുള്ള പാട) ചേർത്താൽ ചായയുടെ കടുപ്പം കുറയുക മാത്രമല്ല, ചായയ്ക്ക് നല്ലൊരു ക്രീമി ടെക്സ്ചറും മികച്ച രുചിയും ലഭിക്കും.

  • തേൻ ചേർക്കാം: പഞ്ചസാരയ്ക്ക് പകരം ഒരു സ്‌പൂൺ തേൻ ചേർക്കുന്നത് ചായയിലെ കയ്പ്പ് രസം കുറയ്ക്കാൻ സഹായിക്കും.

  • ഏലയ്ക്കപ്പൊടി: ഒരു നുള്ള് പൊടിച്ച ഏലയ്ക്ക ചായയിൽ ചേർത്താൽ കടുപ്പത്തിന്റെ ആധിക്യം കുറയുകയും ചായയ്ക്ക് നല്ലൊരു സുഗന്ധം ലഭിക്കുകയും ചെയ്യും.

  • ബേക്കിംഗ് സോഡ: കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ചായയിലെ അമിതമായ കയ്പ്പ് മാറ്റാൻ ഒരു നുള്ള ബേക്കിംഗ് സോഡ ചേർത്തുകൊടുക്കുന്നത് ഏറെ ഫലപ്രദമാണ്.

നല്ല ഒന്നാന്തരം ചായയുണ്ടാക്കാൻ ഇവ ശ്രദ്ധിക്കാം

ഇനി ചായയുണ്ടാക്കുമ്പോൾ കടുപ്പം കൂടിപ്പോകാതിരിക്കാനും നല്ല പെർഫെക്റ്റ് ചായ ലഭിക്കാനും താഴെ പറയുന്ന കാര്യങ്ങൾ എപ്പോഴും ഓർമ്മിക്കുക:

  1. കൃത്യമായ അളവ്: ചായപ്പൊടി എപ്പോഴും കൃത്യമായ അളവിൽ മാത്രം ചേർക്കുക. അമിതമായാൽ കയ്പ്പ് കൂടും.

  2. അമിതമായി തിളപ്പിക്കരുത്: ചായപ്പൊടി ഇട്ടതിന് ശേഷം വെള്ളം കൂടുതൽ നേരം തിളപ്പിക്കരുത്. ഇത് ചായയുടെ യഥാർത്ഥ സ്വാദ് നഷ്ടപ്പെടുത്തും.

  3. ശുദ്ധമായ വെള്ളം: ചായയുണ്ടാക്കാൻ എപ്പോഴും ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക.

  4. പാൽ ചേർക്കേണ്ട സമയം: ചായപ്പൊടി ചേർത്ത വെള്ളം നന്നായി തിളച്ചതിനുശേഷം മാത്രം പാൽ ചേർക്കുക.

  5. ഉടൻ അരിച്ചെടുക്കുക: ചായ തിളച്ചയുടൻ തന്നെ ഒട്ടും വൈകാതെ അരിച്ച് കപ്പുകളിലേക്ക് ഒഴിക്കണം. പാത്രത്തിൽ തന്നെ കൂടുതൽ നേരം വെച്ചിരുന്നാൽ കടുപ്പം കൂടാൻ സാധ്യതയുണ്ട്.


Related articles

See all
Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

പൂച്ചകളെ വളർത്താറുണ്ടോ? പരിചരിക്കുമ്പോൾ ആരോഗ്യം ഉറപ്പാക്കാന്‍ ഈ കാര്യങ്ങൾ നിർബന്ധമായും ശ്...

Popular News

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങളിൽ നിയമലംഘനം; നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ എഫ്.എസ്.എസ്.എ.ഐ...

Save your stories

Sign in