Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദീപം തെളിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാം... സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യുക എന്നുകൂടി പറയൂ : പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന നേതാവ്

ദീപം തെളിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാം... സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യുക എന്നുകൂടി പറയൂ : പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന നേതാവ്
പ്രധാനമന്ത്രി ദീപം തെളിക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാമെന്നു പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണിക്ക് ഒമ്പതുമിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടങ്ങളോട് പിന്തുണ പ്രഖ്യാപിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സഞ്ജയ് റാവത്തിന്‍റെ പരിഹാസം. "ജനങ്ങളോട് കൈയടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ റോഡില്‍ ഒത്തുചേര്‍ന്ന് ഡ്രം കൊട്ടി. ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവര്‍ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ എന്നുമാത്രമാണ് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. സര്‍ ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം." സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Popular News

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മധ്യപ്രദേശിലെ ദാതിയയില്‍ കോൺഗ്രസിന് വിജയം,...

Latest News

സമൂഹമാധ്യമങ്ങളെയല്ല.. വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി

Save your stories

Sign in