Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: പ്രശസ്ത കലാസംഘാടകനും 'സൂര്യ' ഫെസ്റ്റിവലിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു. ശാസ്ത്രത്തിന്റെയും കലയുടെയും അപൂര്‍വ്വവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ജീവിതമെന്നും അദ്ദേഹം സ്മരിച്ചു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം സര്‍ഗ്ഗാത്മകതയുടെ മേഖലയിലേക്ക് കടന്നുവന്നത്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ശാസ്ത്രലോകത്ത് കൈകോര്‍ത്ത അതേ കൃത്യതയും കാഴ്ചപ്പാടും തന്നെയാണ് അദ്ദേഹം പിന്നീട് കേരളത്തിന്റെ കലാ-സാംസ്‌കാരിക മണ്ഡലത്തിലും പുലര്‍ത്തിയത്.

1977-ല്‍ തിരുവനന്തപുരത്ത് തുടക്കം കുറിച്ച 'സൂര്യ ഫെസ്റ്റിവല്‍' ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായി, മുപ്പതിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച് ഭാരതീയ കലകളുടെ വസന്തമായി മാറിയെന്ന് വി.ഡി. സതീശന്‍ ഓര്‍മ്മിച്ചു. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സാംസ്‌കാരിക മേളയെന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച സൂര്യ, ലോക സാംസ്‌കാരിക ഭൂപടത്തില്‍ കേരളത്തിന് വലിയ ഇടമാണ് നല്‍കിയത്.

മലയാള നാടകവേദിയില്‍ സാങ്കേതികതയുടെയും ഭാവുകത്വത്തിന്റെയും പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. ശബ്ദവും വെളിച്ചവും ഒരുമിപ്പിച്ച് അദ്ദേഹം ഒരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളും രംഗാവതരണങ്ങളും ഇന്ത്യന്‍ നാടകചരിത്രത്തിലെ തന്നെ പുതിയ അധ്യായങ്ങളായിരുന്നു. കലയെ ജനകീയമാക്കുന്നതിലും, പരമ്പരാഗത കലാകാരന്മാര്‍ക്ക് അന്താരാഷ്ട്ര വേദികള്‍ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകള്‍ക്ക് മാതൃകയാണെന്നും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.


Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Save your stories

Sign in