Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
സൂര്യ കൃഷ്ണമൂര്‍ത്തി

തിരുവനന്തപുരം: പ്രശസ്ത കലാസംഘാടകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (78) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'സൂര്യ' കലാ കൂട്ടായ്മയുടെ അമരക്കാരനാണ്. അരനൂറ്റാണ്ടോളമായി മുടക്കമില്ലാതെ തുടര്‍ന്നുപോരുന്ന പ്രശസ്തമായ 'സൂര്യ ഫെസ്റ്റിവല്‍' ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ സാംസ്‌കാരികോത്സവമാണ്. ലോകോത്തര പ്രതിഭകളെ കേരളത്തിന്റെ മണ്ണിലേക്ക് എത്തിച്ച് വിശ്വോത്തര കലാവിരുന്നുകള്‍ മലയാളിക്ക് സമ്മാനിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് നിഷേധ്യമാണ്.

മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയായ അദ്ദേഹം, നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'മേല്‍വിലാസം' എന്ന പ്രശസ്ത സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ്. കേരള സർക്കാർ 2023ൽ സിവിലിയൻ ബഹുമതിയായ കേരളപ്രഭ നൽകി ആദരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്നുതവണ സേവനമനുഷ്ഠിച്ചു.

മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തി തന്നെയാണ്. ചായക്കടക്കഥകൾ ദൂരദർശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വേര്‍പാടോടെ കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.


Related articles

See all
Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ...

Popular News

പൃഥ്വിരാജിന്റെ ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ ചിത്രീകരണം തുടങ്ങി

Save your stories

Sign in