സിപിഎമ്മില്‍ വീണ്ടും പീഡന വിവാദം; പാർട്ടി പ്രവർത്തകയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയതിന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്
Jaihind TV News Report
Jaihind TV Web Desk
November 28, 2021
1 min read
•
Updated: June 10, 2026
തിരുവല്ലയില്‍ പാർട്ടി പ്രവർത്തകയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. നഗ്നചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ മനു ഉൾപ്പെടെ 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സിപിഎം മുൻ വനിതാ നേതാവിന്‍റെ പരാതിയിലാണ് കേസ്.
2021 മെയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. സിപിഎം പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയാണ് നേതാക്കളുടെ ആക്രമണത്തിന് ഇരയായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിച്ചു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. അതേസമയം സിപിഎം നേതാക്കള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് പരാതിയുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10