മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ കെ റോസയ്യ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
December 04, 2021
1 min read
•
Updated: June 09, 2026
ഹൈദരാബാദ് : മുതിർന്ന കോൺഗ്രസ് നേതാവും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ മുൻ ഗവർണറായിരുന്നു. എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 7 തവണ ഇടവേളകളില്ലാതെ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ട ധനമന്ത്രിയാണ് കെ റോസയ്യ. ആകെ 16 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.
വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്‍റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. 1998ൽ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. 1933 ജൂലൈ നാലിന് ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്. ആന്ധ്രാ നിയമസഭയിലെ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു റോസയ്യ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10