Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും; തീരദേശവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത; കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും; തീരദേശവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
Sea Eruption കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. തിങ്കളാഴ്ച (17-06-19) രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തോട് ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കേണ്ടതാണ്. തീരദേശവാസികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വേലിയേറ്റ സമയമായ രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകിട്ട് 7 മണി മുതൽ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in