Logo
Mon, Jun 22, 2026 • 02:29 PM
LIVE TV
Watch

No business videos available

No Middle East videos available

ക്രിസ്തുമത വിശ്വാസികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ആക്രമണവും ബിജെപി ഇരട്ടത്താപ്പും അവസാനിപ്പിക്കണം; എംപിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 16, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ക്രിസ്തുമത വിശ്വാസികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ആക്രമണവും ബിജെപി ഇരട്ടത്താപ്പും അവസാനിപ്പിക്കണം; എംപിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ്
മുംബൈ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ക്രിസ്തുമത വിശ്വാസികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളും ആക്രമങ്ങളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ക്രിസ്ത്യന്‍ സമൂഹം സംയുക്തമായി മുബൈ ആസാദ് മൈതാനത്ത് റാലി സംധടിപ്പിച്ചും. ഏപ്രിൽ 12 നാണ് പതിനായിരക്കണക്കിന് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പങ്കെടുത്ത റാലി നടന്നത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുമുള്ള എല്ലാ ക്രിസ്തീയ വിഭാഗങ്ങളെയും പ്രതിനിധീകരിച്ചാണ് വിശ്വാസികള്‍ ആസാദ് മൈതാനിയില്‍ എത്തിയതെന്ന് സംഘാടകരായ മഹാരാഷ്ട്ര സമസ്ത ക്രിസ്റ്റി സമാജിന്‍റെ കോർ കമ്മിറ്റി അംഗം ജോജോ തോമസ് അറിയിച്ചു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണമെന്നും ജീവിക്കാനും ആരാധനയ്ക്കാനുമുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്ന് ജോജോ തോമസ് പറഞ്ഞു. എന്നാല്‍ ഈ പ്രതിഷേധത്തെ കണ്ടെന്നു നടിക്കാനോ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ആവലാതികള്‍ കേള്‍ക്കാനോ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി - സേനാ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു വന്നു പ്രതിഷേധത്തിനായി ഒത്തു കൂടിയ ക്രിസ്ത്യന്‍ വിശ്വാസികളോട് സംസാരിക്കാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കുന്നതിനോ ക്രിസ്ത്യന്‍ സമാജിന്‍റെ  പ്രതിനിധികള്‍ കാണാന്‍ അനുമതി ആവശ്യപ്പെട്ടിട്ട് അനുമതി നല്‍കുന്നതിനോ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ജോജോ തോമസ് ആരോപിച്ചു. ക്രിസ്തുമത വിശ്വാസികളെ വെറും വോട്ടു ബാങ്ക് മാത്രമായി കണ്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും സന്ദര്‍ശിച്ചു പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെപി നേതൃത്വത്തിന്‍റെ ഇരട്ടത്താപ്പിനുള്ള മറുപടിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന റാലി. വിദ്വേഷം നിലനിര്‍ത്തുമ്പോള്‍ തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നു ബി.ജെപി തെളിയിക്കുകയാണ്. ബി.ജെപി ഭരിക്കുന്ന മണിപ്പൂരില്‍ പള്ളികള്‍ തകര്‍ക്കപ്പെടുന്നു. ഇതില്‍ നിന്ന് പ്രീണനത്തിന്‍റെ യഥാര്‍ഥ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും ജോജോ തോമസ് വ്യക്തമാക്കി. വംശീയ ആക്രമണങ്ങള്‍ക്കു വിധേയരാകുന്ന ക്രിസ്തീയ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തുഷാര്‍ ഗാന്ധിയടക്കമുള്ള പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും ആസാദ് മൈതാനില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രതിഷേധ മാർച്ചിൽ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന ക്രിസ്തീയ മതവിശ്വാസികളടക്കമുള്ളവരാണ് ഒത്തു ചേർന്നത്.  മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (MPCC) ജനറൽ സെക്രട്ടറി കൂടിയായ ജോജോ തോമസ് താൻ പാർട്ടി അംഗം എന്ന നിലയിലല്ല മറിച്ച് ഒരു ക്രിസ്തീയ മതവിശ്വാസി എന്ന നിലയിലാണ് ഈ ജാഥയുടെ സംഘാടനത്തിൽ പങ്കു വഹിച്ചത് എന്ന് വ്യക്തമാക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങളും ന്യൂനപക്ഷ പീഢനവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതരത്വ സ്വഭാവം സംരക്ഷിക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10