Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും

ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും
Sabarimala-Nada-3 അടുത്ത മണ്ഡല കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ചിങ്ങമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരമാണ് ശബരിമല നടതുറന്നത്. ചിങ്ങമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരം 5 മണിക്കാണ് ശബരിമല നട തുറന്നത്. മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി തിരുനട തുറന്ന് നെയ് വിളക്ക് തെളിയിച്ച് ഭവാനെ ഭക്തരുടെ സാന്നിധ്യമറിയിച്ചു. തുടർന്ന് പതിനെട്ടാം പടിയിലൂടെ ഇറങ്ങി തിരുമുറ്റത്തെ ആഴിയിലേക്ക് അഗ്‌നി പകർന്നു. ഇതിന് പിന്നാലെ ഭക്തർ 18 അം പടി ചവിട്ടി ദർശനം നടത്തി. ഇന്നലെ വെള്ളിയാഴ്ച്ച പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 5 ന് നിർമ്മാല്ല്യ ദർശനവും തുടർന്ന് നെയ്യഭിഷേകവും നടന്നു. 5.15 ന് മഹാഗണപതി ഹോമം ഉൾപ്പെടെയുള്ള ചടങ്ങുകളും നടന്നു. വരുന്ന മണ്ഡലകാലത്തേക്കുള്ള ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇപ്പോൾ തിരഞ്ഞെടുക്കുന്ന മേൽശാന്തിമാർ കന്നിമാസം ഒന്ന് മുതൽ 3ഹ വരെ ശബരിമലയിലും മാളികപ്പുറത്തും ഭജനമിരിക്കും. വൃശ്ചികമാസം 1 ന് പുതിയ മേൽശാന്തിമാരുടെ നേത്യത്യത്താലാണ് നട തുറക്കുന്നത്. ചിങ്ങമാസ പൂജകൾ പൂർത്തിയാകുന്ന 21 ന് സ ഹസ്ര കലശപൂജയും അഭിഷേകവുമുൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. തുടർന്ന് രാത്രി 10 ന് അയ്യപ്പ വിഗ്രഹത്തിൽ ഭസ്മം ചാർത്തി യോഗദണ്ഡും കൈയിൽ ജപമാലയും ധരിപ്പിച്ച ശേഷം ഹരിവരാസനം പാടി ഭഗവാനെ യോഗനിദ്രയിലാക്കിയ ശേഷം നടയടക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് സമാപനമാകും. സെപ്തമ്പർ 9 ന് വൈകുന്നേരം 5 ന് വീണ്ടും ശബരിമല നടതുറക്കും. https://youtu.be/voLgJvV5c6A

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in