Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ സമാന്തര നെയ് വില്‍പ്പനയ്ക്ക് തടയിട്ട് ഹൈക്കോടതി; നെയ്യഭിഷേകം ടിക്കറ്റ് മുഖേന മാത്രമെന്നും കര്‍ശന നിര്‍ദേശം

ശബരിമലയില്‍ സമാന്തര നെയ് വില്‍പ്പനയ്ക്ക് തടയിട്ട് ഹൈക്കോടതി; നെയ്യഭിഷേകം ടിക്കറ്റ് മുഖേന മാത്രമെന്നും കര്‍ശന നിര്‍ദേശം
കൊച്ചി: ശബരിമല സന്നിധാനത്ത് നടന്നുവന്ന സമാന്തര നെയ് വില്‍പ്പന കേരള ഹൈക്കോടതി കര്‍ശനമായി തടഞ്ഞു. ഇതോടെ, തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിനായി നെയ്യ് വാങ്ങുന്ന രീതിക്ക് പൂര്‍ണ വിലക്കായി. പാക്ക് ചെയ്തുവെച്ചിട്ടുള്ള മുഴുവന്‍ നെയ്യും ഉടന്‍തന്നെ ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മേല്‍ശാന്തിമാരുടെ മുറികളില്‍നിന്ന് 100 രൂപ നിരക്കില്‍ നെയ് വില്‍പ്പന നടക്കുന്നതായി സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍. അഭിഷേകത്തിനുശേഷം ശേഷിക്കുന്ന നെയ്യാണ് ഇത്തരത്തില്‍ പാക്കറ്റുകളിലാക്കി മേല്‍ശാന്തിമാരുടെ മുറികളില്‍നിന്ന് ഭക്തര്‍ക്ക് നല്‍കിയിരുന്നത്. ഈ സാഹചര്യം നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്. നിലവില്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് തന്നെ ആടിയശേഷം നെയ്യ് വില്‍പ്പന നടത്തുന്നുണ്ട്. ഇതിനുപുറമെ നടന്നുവന്ന സമാന്തര വില്‍പ്പന നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കൂടാതെ, ശബരിമലയിലെ നെയ്യഭിഷേകം ഇനിമുതല്‍ ടിക്കറ്റ് മുഖേന മാത്രമേ പാടുള്ളൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവര്‍ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുത് എന്നും കോടതി വ്യക്തമാക്കി. കൃത്യമായി ടിക്കറ്റ് എടുത്ത്, നെയ്ത്തേങ്ങയുടെ എണ്ണത്തിനനുസരിച്ച് മാത്രമായിരിക്കണം അഭിഷേകം നടത്തേണ്ടത്. സന്നിധാനത്തെ പൂജാപരമായ കാര്യങ്ങളില്‍ സമാന്തര സംവിധാനങ്ങള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in