Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല സ്വര്‍ണ്ണക്കൊള്ള: സെപ്റ്റംബര്‍ 25നകം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയില്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സെപ്റ്റംബര്‍ 25നകം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയില്
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കേസില്‍ ഈ മാസം 25നകം കൊല്ലം വിജിലന്‍സ് കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതിയില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. 

ഹൈക്കോടതി ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ എസ്.ഐ.ടി തലവന്‍ എസ്.പി ശശിധരന്‍ നേരിട്ട് ഹാജരായാണ് വിവരങ്ങള്‍ കൈമാറിയത്. കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും ജംഷഡ്പൂരിലെ ശാസ്ത്രീയ പരിശോധനാ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ബോധ്യപ്പെടുത്തി. ലാബ് റിപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമായിട്ടുണ്ടെന്നും സെപ്റ്റംബര്‍ 25നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ, 2025-ലെ ദ്വാരപാലക പാളി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം കൂടി വേണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിഷയം കൂടുതല്‍ നടപടികള്‍ക്കായി ഒരു മാസത്തിന് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Save your stories

Sign in