Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
യുവതീ പ്രവേശന വിവാദങ്ങൾക്കിടയിൽ മണ്ഡകാല തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും ഇന്ന് നടക്കും. മണ്ഡലകാല വിശുദ്ധിയിൽ പൊന്നമ്പല നട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നിലവിലെ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് വരിക്കാശേരി മനയിൽ വി.എൻ വാസുദേവൻ നമ്പൂതിരി സന്നിധാനത്തും, ഇരവല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും. https://www.youtube.com/watch?v=alcmZG2zdJs തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത ശേഷം ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും. വൃശ്ചിക പുലരിയായ നാളെ പുതിയ മേൽശാന്തിമാർ നട തുറന്ന് ഈ വർഷത്തെ മണ്ഡലപൂജകൾ ആരംഭിക്കും. ഡിസംബർ 27 ന് തങ്കയങ്കി ചാർത്തി മണ്ഡല പൂജകൾ നടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല പൂജകൾ സമാപിക്കും. തുടർന്ന് മകരസംക്രമ ഉത്സവത്തിനായി 30 ന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. തുടർന്ന് ജനുവരി 18 ന് പള്ളിവേട്ടയും 19 ന് ഗുരുതിയും നടക്കും 20 ന് രാവിലെ 7 ന് മകര സംക്രമ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in