മന്ത്രി വീണാ ജോർജിനെതിരായ വ്യക്തിഹത്യാ പരാമർശം ; പി.സി ജോർജിനെതിരെ കേസെടുത്തു
Jaihind TV News Report
Jaihind TV Web Desk
September 24, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പരാമർശത്തില്‍ ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി ജോര്‍ജിനെതിരേ കേസെടുത്തു. വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് കേസ്. എറണാകുളം നോർത്ത് പോലീസ് ആണ് കേസ് എടുത്തത്.
ഒരു അഭിമുഖത്തിനിടെയായിരുന്നു കേസിന് ആസ്പദമായ വിവാദ പരാമർശം. ഹൈക്കോടതി അഭിഭാഷകനായ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10