Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാരിന്‍റെ ഭരണത്തകർച്ചയ്‌ക്കെതിരെ യുഡിഎഫിന്‍റെ രാപ്പകൽ സമരം

സർക്കാരിന്‍റെ ഭരണത്തകർച്ചയ്‌ക്കെതിരെ യുഡിഎഫിന്‍റെ രാപ്പകൽ സമരം
ജനങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസിലാക്കുന്ന സർക്കാർ അല്ല കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. പ്രളയത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായം എത്തിക്കാൻ സർക്കാർ തയ്യാറാകണം. പി.എസ്.സി ക്രമക്കേടിൽ സിബി ഐ അന്വേഷണത്തെ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഭരണത്തകർച്ചയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ പ്രളയത്തിന് രെയായ 48,000 പേർക്ക് മാത്രമാണ് സർക്കാർ അടിയന്തിര സഹായം നൽകുന്നത്. എന്നാൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് പ്രളയത്തിന് ഇരയായത്. ജനങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസിലാക്കുന്ന സർക്കാർ അല്ല കേരളം ഭരിക്കുന്നത്. പ്രളയത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായം എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജനങ്ങളെ മറന്ന് കൊണ്ടുള്ള ഈ പോക്ക് ശരിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കിഫ്ബി അക്കൗണ്ട് ഓഡിറ്റിന് വിധേയമാക്കാൻ സർക്കാർ തയ്യാറാകണമെന്നും സർക്കാർ എന്തിനാണ് ഇതിനെ ഭയക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സർക്കാർ ഓഡിറ്റിന് തയ്യാറാകുമോ എന്ന് പ്രതിപക്ഷം കാത്തിരിക്കുകയാണെന്നും ഇല്ലെങ്കിൽ ഭാവി നടപടികൾ യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ യുഡിഎഫിന്റെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പിഎസ്‌സി തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർവിസിൽ ഇരിക്കുന്ന, വിശ്വാസ യോഗ്യത ഉള്ളവർ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഭരണത്തകർച്ചയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in