Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യാനേഷ് കുമാറിനെതിരെ ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോണ്‍ഗ്രസ്

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യാനേഷ് കുമാറിനെതിരെ ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന  ലോക്ഭവൻ മാർച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, മന്ത്രിമാരായ സണ്ണി ജോസഫ്,എം ലിജു, ദീപ മേത്തർ എംപി, എൻ ശക്തൻ എംഎൽഎ മറ്റ് കോൺഗ്രസ് നേതാക്കളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

രാജ്യത്ത് പാർലമെന്ററി ജനാധിപത്യം പിച്ചിചീന്തപ്പെടുന്ന അവസ്ഥയാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ 'ബി ടീം' ആയി മാറിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി നിരന്തരം ചൂണ്ടിക്കാണിച്ച 'വോട്ട് ചോർച്ച' ഇപ്പോൾ പൂർണ്ണമായി തെളിഞ്ഞിരിക്കുകയാണെന്നും, അതിനാൽ ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ദീപദാസ് മുൻഷി വിമർശിച്ചു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യത്തെ തിരഞ്ഞെടുപ്പ് രീതികളെല്ലാം തകിടം മറിക്കപ്പെടുകയാണെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി സ്ഥാനമൊഴിയണമെന്നും മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കോൺഗ്രസ് നടത്തുന്ന ഈ പ്രക്ഷോഭം ഒരു തുടക്കം മാത്രമാണെന്നും, ഈ രീതിയിലാണ് ബി.ജെ.പിയും കമ്മീഷനും മുന്നോട്ട് പോകുന്നതെങ്കിൽ സമരത്തിന്റെ സ്വഭാവം മാറുമെന്നും അത് കേന്ദ്ര സർക്കാർ കാണേണ്ടി വരുമെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി.

രാജ്യത്ത് ഉടനീളം വലിയ പ്രതിഷേധമാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്. ഗ്യാനേഷ് കുമാറും ബിജെപിയും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന അഭിപ്രായം ആണ് രാജ്യമാകെ അലയടിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തന്നെയാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. 


Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in