Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒഡിഷയില്‍ വൈദികനെ ആക്രമിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് രമേശ് ചെന്നിത്തല

ഒഡിഷയില്‍ വൈദികനെ ആക്രമിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് രമേശ് ചെന്നിത്തല
ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രാകൃതവും ക്രൂരവുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ ശക്തികള്‍ ആക്രമണം നടത്തുകയാണെന്നും ബിജെപി ഭരണത്തിന്റെ തണലിലാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കുന്ന ഇത്തരം അക്രമങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈദികനെ ചെരുപ്പുമാല അണിയിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരമാണെന്നും മതേതര സമൂഹത്തിന്റെ അടിത്തറ തന്നെ ഇളക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമനടപടി അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഒഡീഷയിലെ ബിജെപി സര്‍ക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in