Logo
Tue, Jun 23, 2026 • 01:57 PM
LIVE TV
Watch

No business videos available

No Middle East videos available

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണം: രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 13, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണം: രമേശ് ചെന്നിത്തല
Ramesh-Chennithala രാജ്കുമാറിന്‍റെ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര വീഴ്ച ഉള്ളതുകൊണ്ടാണ് ജുഡീഷ്യൽ കമ്മീഷൻ റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . സംഭവത്തിൽ സി.ബി.ഐ  അന്വേഷണം നടത്തിയാൽ മാത്രമേ കുറ്റവാളികളെ കണ്ടെത്താൻ സാധിക്കു. സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല പത്തനംതിട്ടയിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ നിരന്തരമായ കൊലപാതകങ്ങളുടെയും  തിരോധനങ്ങളുടെയും നിജസ്ഥിതി കണ്ടെത്തുന്നതിലും അന്വേഷണം നടത്തുന്നതിലും പരാജയപ്പെട്ട പോലീസിന്‍റെ  അനാസ്ഥയ്ക്കെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പത്തനംതിട്ട എസ്.പി ഓഫീസ് മാർച്ച്‌  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് എസ്.പി ഓഫീസിന് കുറച്ച് അകലെയായി പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങൾ, പാർട്ടി നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10