Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

7000 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല; സിപിഎം-ബിജെപി ബന്ധത്തിന് തെളിവെന്ന് രമേശ് ചെന്നിത്തല

7000 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല; സിപിഎം-ബിജെപി ബന്ധത്തിന് തെളിവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 7000 സീറ്റുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് സി.പി.എം.-ബി.ജെ.പി. ബന്ധത്തിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണമോഷണ വിവാദം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ നാളെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.എ.ടി.) മുന്നില്‍ കൈമാറുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ശബരിമലയില്‍ നിന്ന് മോഷണം പോയ വസ്തുക്കള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റഴിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങള്‍ നല്‍കിയത് ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ഒരു വ്യവസായിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ വിധി സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കേസില്‍ എല്ലാ കാലത്തും അതിജീവിതയ്ക്ക് ഒപ്പമാണ് കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ളതെന്നും, ഇരയ്‌ക്കൊപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കോടതി വിധി വായിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും, നിലവില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അടൂര്‍ പ്രകാശിന്റെ വ്യക്തിപരമായ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും, എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in