Logo
Sun, Jun 07, 2026 • 01:50 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വാമി വിവേകാനന്ദന്‍റെ ജന്മവാര്‍ഷികത്തില്‍ യുവതയ്ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 12, 2019
1 min read Updated: June 05, 2026
SHARE:
SAVE: Login to save

സ്വാമി വിവേകാനന്ദന്‍റെ ജന്മവാര്‍ഷികത്തില്‍ യുവതയ്ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി
  സ്വാമി വിവേകാനന്ദന്‍റെ 156-ാം ജന്മവാര്‍ഷികത്തില്‍ ആദരവര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ''പ്രപഞ്ചത്തിലെ എല്ലാ ശക്തികളും നമ്മുടേതാണ്. പക്ഷേ  കൈകൊണ്ട് കാഴ്ച മറച്ചതിന് ശേഷം നാം ഇരുട്ടെന്ന് വിലപിക്കുകയാണ്'' - എന്ന വിവേകാനന്ദ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് സന്ദേശം. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം നമ്മള്‍ ദേശീയ യുവദിനമായും ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ രാജ്യത്തെ യുവതയോട് പറയാനുള്ളതും കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കുവെച്ചു. രാജ്യത്തിന്‍റെ സ്വപ്നങ്ങളുടെ അടിസ്ഥാനമാണ് യുവാക്കള്‍. രാജ്യത്തിന്‍റെ കരുത്തും, കഴിവും, ഭാവിയുടെ പ്രതീക്ഷയുമാണ് നിങ്ങള്‍. നിങ്ങളുടെ സ്വപ്നങ്ങളെ സധൈര്യം പിന്തുടരുക. നിങ്ങള്‍ക്ക് എന്തും സാധ്യമാക്കാനാവും. നിങ്ങള്‍ക്കൊപ്പം എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. https://www.facebook.com/rahulgandhi/photos/a.309876242780104/627068904394168/?type=3&theater
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10