Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നന്ദി പറയാന്‍ രാഹുല്‍ കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി പ്രവർത്തകർ

നന്ദി പറയാന്‍ രാഹുല്‍ കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി പ്രവർത്തകർ
  കല്‍പ്പറ്റ: രാഹുൽഗാന്ധി കേരളത്തില്‍. രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകിയ വയനാട്ടിലെ പ്രിയപ്പെട്ട വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാനായാണ് രാഹുല്‍ കേരളത്തിലേക്കെത്തിയത്. മലപ്പുറം എടവണ്ണയിലും - വയനാട് കൽപ്പറ്റയിലും ഗംഭീര റോഡ് ഷോയും, സ്വീകരണവുമാണ് രാഹുല്‍ ഗാന്ധിക്കായി യുഡിഎഫ് ഒരുക്കിയിട്ടുള്ളത്. വയനാട് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് യുഡിഎഫ് രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കും. വയനാടിനെ വളരെയേറെ സ്‌നേഹിക്കുകയും, ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്ത രാഹുലിനെ വലിയ ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടുകാര്‍ ഇത്തവണയും തിരഞ്ഞെടുത്തത്. വായനാട്ടുകാര്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി പറയാനാണ് രാഹുല്‍ഗാന്ധി എത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലികുട്ടി എംഎല്‍എ, കോണ്‍ഗ്രസിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും മറ്റു ഘടക കക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in