രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനം
Jaihind TV News Report
Jaihind TV Web Desk
April 15, 2019
1 min read
•
Updated: June 04, 2026
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ തിരുവന്തപുരത്ത് എത്തുന്ന അദ്ദേഹം 16, 17 തീയതികളിൽ കേരളത്തിൽ പര്യടനം നടത്തും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 15 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16 ന് രാവിലെ പത്തനാപുരത്തും, പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കും. തുടർന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. 17 ന് രാവിലെ 7.30ന് കണ്ണൂർ സാധു ആഡിറ്റോറിയത്തിൽ വച്ച് കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും . തുടർന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുൽ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവമ്പാടിലും, വൈകുന്നേരം വണ്ടൂരും, തൃത്താലയും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10