Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ എഫ്.ഐ.ആര്‍: രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ. സുധാകരന്‍ എം.പി

രാഹുല്‍ ഗാന്ധിക്കെതിരായ എഫ്.ഐ.ആര്‍: രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ. സുധാകരന്‍ എം.പി

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് വ്യാജ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ. സുധാകരന്‍ എം.പി. രാഷ്ട്രീയ വേട്ടയാടലും അധികാര ദുര്‍വിനിയോഗവുമാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് അദ്ദേഹം രാഷ്ട്രപതിക്ക് കത്തയച്ചു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി രാംലീല മൈതാനത്ത് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ 'ശുദ്ധികലശം' നടത്തിയത് ദളിത് സമൂഹത്തോടുള്ള ഗുരുതരമായ ജാതി അധിക്ഷേപവും ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ അനീതിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയും ദളിത് അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനാണ് രാഹുല്‍ ഗാന്ധിക്കതിരെ കേസെടുത്തിട്ടുള്ളത്. ജാതി വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ നേതാവിനെതിരെ പോലീസ് യന്ത്രസംവിധാനം ദുരുപയോഗം ചെയ്ത് കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിക്കതിരെ രാഷ്ട്രീയ പ്രേരിതമായി കേസ് രജിസ്റ്റര്‍ ചെയ്ത ഉത്തരാഖണ്ഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക, വ്യാജ ആരോപണങ്ങള്‍ അടങ്ങിയ എഫ്.ഐ.ആര്‍ ഉടനടി പിന്‍വലിക്കുക എന്നിവയാണ് കത്തിലെ പ്രധാന ആവശ്യങ്ങള്‍. കൂടാതെ, രാംലീല മൈതാനത്ത് 'ശുദ്ധികലശം' നടത്തി ജാതി വിവേചനം കാണിച്ചവര്‍ക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം (SC/ST Act) കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കെ. സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. ഭരണഘടനയുടെ സംരക്ഷകയെന്ന നിലയില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.

Related articles

See all
Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Save your stories

Sign in