Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല, സത്യം കൊണ്ടേ ജയിക്കാനാകൂ': സൈബര്‍ അധിക്ഷേപ കേസില്‍ അറസ്റ്റ് നോട്ടീസ് നല്‍കാതെയെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍

'കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല, സത്യം കൊണ്ടേ ജയിക്കാനാകൂ': സൈബര്‍ അധിക്ഷേപ കേസില്‍ അറസ്റ്റ് നോട്ടീസ് നല്‍കാതെയെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍
സൈബര്‍ അധിക്ഷേപ കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമുള്ള നോട്ടിസ് നല്‍കാതെയാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നോട്ടീസ് നല്‍കിയെന്ന് പറയുന്നത് തികച്ചും നുണയാണ്. ഈ കാര്യം അയ്യപ്പ സ്വാമിയേയും എന്റെ മക്കളേയും തൊട്ട് ആണയിടാന്‍ എനിക്ക് സാധിക്കും,' രാഹുല്‍ പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിലക്കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജാമ്യം ലഭിക്കുന്നതില്‍ വന്ന കാലതാമസത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. 'വ്യാഴാഴ്ച തന്നെ ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാല്‍, ഇലക്ഷന്‍ കഴിയുന്നത് വരെ തന്നെ അകത്തിടാനുള്ള നീക്കമാണ് നടന്നത്. സ്വര്‍ണക്കൊള്ളയില്‍ കാംപെയിന്‍ ചെയ്യുമെന്ന ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്,' അദ്ദേഹം ആരോപിച്ചു. മെന്‍സ് കമ്മീഷനുവേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. 'കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ,' എന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in