Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍; ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഇന്ന് ജില്ലാ കോടതിയില്‍ അപ്പീല്‍

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍; ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഇന്ന് ജില്ലാ കോടതിയില്‍ അപ്പീല്‍
തിരുവനന്തപുരം: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ബലാത്സംഗക്കേസിലെ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ഇന്നലെ മുതലാണ് വെള്ളം മാത്രം കുടിച്ചുകൊണ്ട് സമരം ആരംഭിച്ചത്. ഭക്ഷണം വേണ്ടെന്നും വെള്ളം മാത്രം മതിയെന്നുമാണ് അദ്ദേഹം ജയില്‍ അധികൃതരെ അറിയിച്ചിട്ടുള്ളത്. പൂജപ്പുര ജില്ല ജയില്‍ ബി ബ്ലോക്കിലാണ് നിലവില്‍ രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. അതിജീവിതയെ അപമാനിക്കുകയും തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു എന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. ഇന്നലെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എ.സി.ജെ.എം കോടതി തള്ളിയിരുന്നു. വീഡിയോകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഇത്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത് നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ.സി.ജെ.എം. കോടതിയുടെ വിധിക്ക് എതിരെ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. തന്റെ അറസ്റ്റ് നിയമപരമല്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് എടുത്തത് കള്ളക്കേസാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം ജയിലില്‍ നിരാഹാരം ആരംഭിച്ചത്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in