Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടിങ് ദിനത്തില്‍ പ്രീ-പോള്‍ സര്‍വേ ഫലം പങ്കുവെച്ചു; ചട്ടവിരുദ്ധ നടപടിയുമായി ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ

വോട്ടിങ് ദിനത്തില്‍ പ്രീ-പോള്‍ സര്‍വേ ഫലം പങ്കുവെച്ചു; ചട്ടവിരുദ്ധ നടപടിയുമായി ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ
  തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ദിനത്തില്‍ പ്രീ-പോള്‍ സര്‍വേ ഫലം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ. കോര്‍പ്പറേഷനില്‍ എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന സ്വകാര്യ സര്‍വേ ഫലമാണ് ശ്രീലേഖ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രീ-പോള്‍ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ചട്ടലംഘനമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും, എല്‍.ഡി.എഫ്. പിന്നോട്ട് പോകുമെന്നുമുള്ള സ്വകാര്യ സര്‍വേ ഫലമാണ് ശാസ്തമംഗലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ ആര്‍. ശ്രീലേഖ പങ്കുവെച്ചത്. ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ശ്രീലേഖക്കെതിരെ നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം തന്റെ മുന്‍ ഔദ്യോഗിക പദവിയായ 'ഐ.പി.എസ്.' ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാട്ടി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in