Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാൻ ശ്രമം; തൊടുപുഴയിൽ മാർച്ചും മെഴുകുതിരി തെളിച്ച് പ്രതിഷേധവും

ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാൻ ശ്രമം; തൊടുപുഴയിൽ മാർച്ചും മെഴുകുതിരി തെളിച്ച് പ്രതിഷേധവും
തൊടുപുഴയിൽ അമ്മയുടെ കാമുകന്‍റെ ക്രൂരമർദ്ദനമേറ്റ് ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് തൊടുപുഴയിൽ മാർച്ചും മെഴുകുതിരി തെളിച്ച് പ്രതിഷേധവും നടത്തി. നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തൊടുപുഴയിൽ അമ്മയുടെ കാമുക‍ന്‍റെ ക്രൂരമർദ്ദനമേറ്റ് ഏഴു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിലേക്ക് മാർച്ചും മെഴുകുതിരി തെളിച്ച് പ്രതിക്ഷേധവും നടത്തി. സോഷ്യൽ മീഡിയ വഴിയുള്ള കൂട്ടായിമയാണ് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിനു പിന്നിൽ വൻ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും ഇവർ ആരോപിച്ചു. കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയുടെ പങ്ക് വ്യക്തമാണെന്നും അമ്മയ്‌ക്കെതിരെ നിയമനടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നല്കി. എൻ.സി.പി.സി പ്രസിഡന്റ് അജോ കുറ്റിക്കൻ പ്രതിഷേധം ഉൽഘടനം ചെയ്തു. ചെയർമാൻ റിവ തോളൂർ ഫിലിപ്പ് അധ്യക്ഷനായി. ഭാരവാഹികളായ ലിന്റോ ജെ കൊന്നാനികാട്ട് , ജസ്റ്റിൻ ജെ. തൈക്കാട്ട്, ഷെറിൻ റാഫി, അഖിൽ ശശി, ഡിജോ. സി. കാപ്പൻ, ശിഖ ബിനോയ്, സ്മിത ദാസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് തുടർപരിപാടികൾക്കായി കർമസമിതിക്കും രൂപം നൽകി

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in