Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊന്‍കുന്നത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സംശയം

പൊന്‍കുന്നത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സംശയം
പൊന്‍കുന്നം: പൊന്‍കുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്നാര്‍ സ്വദേശി സാജന്‍ (33), ഭാര്യ വാഴൂര്‍ സ്വദേശി അനുഷ (30) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സാജന്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് ദമ്പതികളുടെ രണ്ടര വയസ്സുള്ള മകനും ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. സംശയം തോന്നിയ വീട്ടുടമസ്ഥര്‍ മുകളിലെത്തി പരിശോധിച്ചപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. രാവിലെ കുട്ടി കരയുന്നത് കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in