Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാണാതായ ജർമൻ യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

കാണാതായ ജർമൻ യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
തിരുവനന്തപുരത്ത് കാണാതായ ജർമൻ യുവതി ലിസക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിസയ്ക്കായി മത കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരത്ത് ജർമ്മൻ യുവതി ലിസ വെയ്‌സയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ലിസയ്ക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസ് തീരുമാനം. ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.ജർമൻ എംബസി വഴി ബന്ധുക്കളിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാർച്ച് 5ന് തിരികെ പോയിരുന്നു. ഇയാളിൽനിന്നും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. മാർച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജർമനിയിൽനിന്ന് പുറപ്പെട്ടത്. മാർച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതായി പോലീസിന്‍റെ പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയിരുന്നു.ശംഖുമുഖം എ.സി ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. https://www.youtube.com/watch?v=EClomdDMFek

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in