മലമ്പുഴ ഉള്‍വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി; രാത്രി കഴിഞ്ഞുകൂടിയത് പാറപ്പുറത്ത്
Jaihind TV News Report
Jaihind TV Web Desk
October 09, 2021
1 min read
•
Updated: June 10, 2026
പാലക്കാട് : മലമ്പുഴയില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി. മലമ്പുഴയിൽ നിന്ന് പോയ ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നർക്കോട്ടിക്ക് ഡിവൈഎസ്പി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ 14 അംഗ സംഘം ഉൾവനത്തിലേക്ക് പോയത്. കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘം കനത്ത മഴയിൽ വഴി തെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങുകയായിരുന്നു.
ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കാട് കയറിയത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടത്. രാത്രി പാറപ്പുറത്ത് സുരക്ഷിതരായിരുന്ന ഇവരെ തിരികെയെത്തിക്കാൻ വാളയാറിൽ നിന്ന് പോയ മറ്റൊരു സംഘം കാട്ടാനയ്ക്ക് മുന്നിൽ പെട്ടിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10