Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നമ്പി നാരായണനെതിരായ പരാമര്‍ശം: സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നീക്കം; പോലീസ് നിയമോപദേശം തേടി

നമ്പി നാരായണനെതിരായ പരാമര്‍ശം: സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നീക്കം; പോലീസ് നിയമോപദേശം തേടി
Nambi Narayanan TP Senkumar പദ്മ പുരസ്‌ക്കാരം ലഭിച്ച മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ രൂക്ഷവിമർശനം നടത്തിയ മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയിലാണ് നിയമോപദേശം തേടിയത്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഡി.ജി.പി പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. പദ്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പത്രസമ്മേളനം വിളിച്ചാണ് നമ്പി നാരായണനെ അപമാനിക്കുന്ന തരത്തില്‍ സെന്‍കുമാര്‍ പ്രസ്താവന നടത്തിയത്. നമ്പിനാരായണന് പദ്മ നല്‍കുന്നത് അമൃതില്‍ വിഷം കലര്‍ത്തിയതു പോലെയാണ് എന്നായിരുന്നു സെന്‍ കുമാറിന്‍റെ പരാമർശം. മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലർക്കും  പുരസ്കാരം നല്‍കുന്നില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു. എന്നാല്‍ സെൻകുമാർ യഥാർഥത്തിൽ മറുപടി അർഹിക്കുന്നില്ലെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സെൻകുമാർ പറയുന്നതെല്ലാം അബദ്ധമാണ്. ചാരക്കേസ് കോടതി എന്നെ കുറ്റവിമുക്തനാക്കിയതാണെന്നും സെന്‍കുമാര്‍ ആരുടെ ഏജന്‍റാണ് എന്നറിയില്ലെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in