Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ഇടിമുറിക്കാഴ്ചകള്‍... കത്തി, തടിക്കഷണം, മദ്യക്കുപ്പികള്‍

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ഇടിമുറിക്കാഴ്ചകള്‍... കത്തി, തടിക്കഷണം, മദ്യക്കുപ്പികള്‍
തലസ്ഥാനത്തെ ഗുണ്ടാ കേന്ദ്രമായ യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസാണ് വിദ്യാർത്ഥികൾ പറയുന്ന എസ്.എഫ്.ഐയുടെ ഇടിമുറി. മാരകായുധങ്ങൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതര സംഘടനകളോട് അനുഭാവമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മർദനത്തിന് ഇരയാക്കുന്നതും ഇടിമുറിയിലാണ്. കത്തികൾ, മദ്യക്കുപ്പികൾ, തടിക്കഷണങ്ങൾ, ഇരുമ്പ് കമ്പികൾ തുടങ്ങിയവയാണ് എസ്.എഫ്.ഐയുടെ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെത്തിയത്. കോളേജിലെ അധ്യാപകർക്ക് ഉൾപ്പെടെ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഇടമാണ് കോളേജ് ഓഡിറ്റോറിയത്തോട് ചേർന്ന ഈ മുറി. ഇന്നലെ സംഘർഷം നടന്ന സമയത്തുള്‍പ്പെടെ അധ്യാപകരും വിദ്യാർത്ഥികളും ഇവിടേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞിരുന്നു. ഇന്നും ചില ജീവനക്കാർ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. എസ്.എഫ്.ഐയുടെ പരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരോ എസ്.എഫ്.ഐക്ക് എതിരെ പ്രതികരിക്കുന്നവരോ ആയ വിദ്യാർഥികളെ യൂണിറ്റ് കമ്മിറ്റി സംഘം ഈ ഇടിമുറിയിലേക്ക് കൊണ്ടുപോകും. തുടർന്ന് വിചാരണയും മർദനവും. നാളുകളായി ഈ ഇടിമുറിക്കെതിരെ ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള കോളേജ് അധികൃതരുടെ വാദം. അധികൃതരുടെ ഭാഗത്തുനിന്ന് തന്നെയുള്ള ഈ പിന്തുണയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ഏകാധിപത്യ ഭരണത്തിന് വളംവെക്കുന്നതെന്നാണ് വിദ്യാർഥികൾ ഒരേ സ്വരത്തില്‍ പറയുന്നത്. https://www.youtube.com/watch?v=bAJT-xxvLeI

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in