Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈക്കോടതി നിർദേശം കാറ്റില്‍ പറത്തി പോലീസ്; സന്നിധാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

ഹൈക്കോടതി നിർദേശം കാറ്റില്‍ പറത്തി പോലീസ്; സന്നിധാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍
Sabarimala-Police കോടതി നിർദ്ദേശവും കാറ്റിൽ പറത്തി സന്നിധാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി പോലീസ്. വലിയ നടപ്പന്തലിലെ വിശ്രമസ്ഥലങ്ങളിൽ ഇരിക്കുന്ന ഭക്തരെ പോലീസ് വിരട്ടിയോടിക്കുകയാണ്. മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് സന്നിധാനത്തെ വലിയ നടപ്പന്തല്‍ ഒഴിഞ്ഞും സമീപത്തെ വിശ്രമകേന്ദ്രങ്ങൾ കാലിയായും കിടക്കുനത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. വിശ്രമസ്ഥലങ്ങളിൽ അയ്യപ്പന്മാരുടെ സ്ഥാനത്ത് പോലീസും ഇരുമുടിക്കെട്ടുകളുടെ ഇടത്ത് പോലീസിന്‍റെ സുരക്ഷാ കവചങ്ങളുമാണ് ഇന്നുള്ളത്. വിശാലമായ നടപ്പന്തലുണ്ടായിട്ടും കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ നനഞ്ഞും വൃത്തിഹീനമായ ഇടങ്ങളിൽ ഞങ്ങി ഞെരുങ്ങി നിന്നുമാണ് അയ്യപ്പന്മാർ മഴ തോരാൻ കാത്തിരുന്നത്. ഹൈക്കോടതിയുടെ വിമർശനമുണ്ടായിട്ടും വലിയ നടപ്പന്തലിലടക്കം അയ്യപ്പന്മാർക്ക് വിരിവെക്കാൻ സൗകര്യമൊരുക്കി നൽകാൻ പോലീസ് തയാറായിട്ടില്ല. മാത്രമല്ല, വിരിവെക്കാൻ ഒരുങ്ങുന്ന ഭക്തരെ വിരട്ടിയോടിക്കുകയും ചെയ്യും. സുരക്ഷയുടെ പേര് പറഞ്ഞ് നിയന്ത്രണങ്ങൾ നാൾക്കുനാൾ കൂട്ടി ഭക്തരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ് പോലീസ് ചെയ്യുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in