Video | ഗംഗാ ഘട്ടില്‍ അടിതെറ്റി വീണ് പ്രധാനമന്ത്രി നരേന്ദ്ര മോദി
Jaihind TV News Report
Jaihind TV Web Desk
December 14, 2019
1 min read
•
Updated: June 09, 2026
ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിൽ അടിതെറ്റി വീണു. നമാമി ഗംഗ പദ്ധതിയുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഗംഗാ അടൽ ഘട്ടിന്‍റെ പടികള്‍ കയറുന്നതിനിടെയായിരുന്നു നരേന്ദ്ര മോദി അടിതെറ്റി വീണത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം നിലത്ത് വീഴുകയായിരുന്നു. പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
ഗംഗാ പുനരുദ്ധാരണ കൗണ്‍സിലിന്‍റെ പ്രഥമ യോഗത്തിന് കാണ്‍പൂരില്‍ എത്തിയതായിരുന്നു മോദി. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. ശേഷം ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വകലാശാലയിലെ ചടങ്ങിലും പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വബില്ലിലെ പ്രതിഷേധം രാജ്യമാകെ ശക്തമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10