Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായിയുടെ പ്രസംഗത്തില്‍ ഭീഷണി ഇല്ല: വിശദീകരണവുമായി ടിഐ മധുസൂദനൻ

പിണറായിയുടെ പ്രസംഗത്തില്‍ ഭീഷണി ഇല്ല: വിശദീകരണവുമായി ടിഐ മധുസൂദനൻ

പയ്യന്നൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗത്തില്‍ യാതൊരുവിധ ഭീഷണിയുമില്ലെന്ന് ടി.ഐ. മധുസൂദനന്‍. പിണറായിയുടെ പ്രസംഗം പബ്ലിക് ഡോക്യുമെന്റ് ആണ്. അതില്‍ ഭീഷണിയുണ്ടെന്ന് വി. കുഞ്ഞികൃഷ്ണന്‍ പ്രചരിപ്പിക്കുകയാണ്. പിണറായി വിജയനെ കണ്ടാല്‍ പേടി തോന്നുന്നുണ്ടെങ്കില്‍ അത് തങ്ങളുടെ കുഴപ്പമല്ലെന്ന് പറഞ്ഞ മധുസൂദനന്‍, വി കുഞ്ഞികൃഷ്ണന്‍ ഒരു 'സര്‍ക്കുലര്‍ കമ്മ്യൂണിസ്റ്റ്' ആണെന്നും കുറ്റപ്പെടുത്തി. 

കുഞ്ഞികൃഷ്ണന് എം.എല്‍.എ ആകണമെന്നുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയോട് തുറന്നു പറയാമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കുമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുണ്ടായോ എന്ന് പരിശോധിച്ചത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമാണ്. തോല്‍വിയുണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലായിരുന്നെങ്കില്‍ സ്ഥാനാര്‍ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്താമായിരുന്നു. കുഞ്ഞികൃഷ്ണനെ തുറന്നുകാണിക്കാന്‍ പാര്‍ട്ടിക്ക് കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചത്. ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയാതെ പോയത് പാര്‍ട്ടിയുടെ കുഴപ്പമല്ലെന്നും പയ്യന്നൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ടി.ഐ. മധുസൂദനന്‍ പറഞ്ഞു.

Related articles

See all
Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Save your stories

Sign in