തിരുവനന്തപുരം: പത്തു വര്‍ഷം നീണ്ട ക്ലിഫ് ഹൗസിലെ താമസത്തിന് വിരാമമിട്ട് പിണറായി വിജയന്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞത്. ബേക്കറി ജങ്ഷനില്‍ ആര്‍ബിഐക്ക് സമീപമുള്ള പുതിയ വാടക വീട്ടിലേക്കാണ് അദ്ദേഹം മാറിയത്. മകളുടെ ഭര്‍ത്താവായ മുഹമ്മദ് റിയാസ് എംഎല്‍എയാണ് ഈ വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന പിബി യോഗത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം നേരെ പുതിയ വീട്ടിലേക്കാണ് എത്തിയത്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാഹനത്തിലായിരുന്നു യാത്ര. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. പുതിയ വീട്ടില്‍ പിണറായിയെ സ്വീകരിക്കാന്‍ വി. ശിവന്‍കുട്ടിയും എത്തിയിരുന്നു. കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ ഇവിടേക്ക് മാറിയിരുന്നു.
പത്തു വര്‍ഷത്തെ ക്ലിഫ് ഹൗസ് വാസം അവസാനിച്ചു; പിണറായി വിജയന്‍ പുതിയ വാടക വീട്ടിലേക്ക് മാറി