Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്‍

പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്‍
സംസ്ഥാനത്ത് ക്രിമിനലുകളെയും മോഷ്ടടാക്കളെയും സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒരു ക്രിമിനലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വീണ്ടും വീണ്ടും പൊതുരംഗത്ത് സജീവമാക്കുന്നത്, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് എന്നും, പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് എതിരെയുള്ള ഗുരുതരമായ മറ്റ് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ഈ വിഷയത്തെ ഒരു കെണിയായി ഉപയോഗിക്കുകയാണെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കബളിപ്പിക്കപ്പെട്ടെന്നും, മന്ത്രിമാര്‍ക്ക് പോലും കാര്യങ്ങള്‍ വ്യക്തമാകാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. സത്യം പുറത്തുവരണം എന്നും, മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in