തന്‍റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തപ്പെടുന്നതായി രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
October 07, 2019
1 min read
•
Updated: June 10, 2026
തന്‍റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോ എന്നും നടപടിക്രമങ്ങൾ പാലിച്ചാണോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ ഈ വർഷവും സുപ്രീം കോടതി വിധി നടപ്പാക്കുമോ എന്ന് വ്യക്തമാക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നിയമനിർമാണം കൊണ്ടുവരികയായിരിക്കും ആദ്യ അജണ്ട. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ജനം മനസിലാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് . കോന്നിയിൽ ഇടത് സർക്കാർ പട്ടയങ്ങൾ റദ്ദാക്കിയത് ജനങ്ങളോടുള്ള ക്രൂരതയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച സർക്കാരാണിത്.
കുടത്തായിയിലെ കൊലപാതകത്തിൽ പോലും സി.പി.എം ബന്ധം ഉണ്ടെന്ന് പുറത്തുവരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10