വിയ്യൂര്‍ ജയിലിലെ തടവുകാരുടെ ഫോണ്‍ വിളി; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്
Jaihind TV News Report
Jaihind TV Web Desk
September 22, 2021
1 min read
•
Updated: June 10, 2026
തൃശൂർ വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺ വിളിയില്‍ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. ജയിൽ സൂപ്രണ്ട് എ.ജി.സുരേഷിനാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഉത്തരവ്.
ഉത്തര മേഖലാ ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി. വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ ഫോൺ വിളിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ ഡിജിപി പരിശോധന നടത്തിയിരുന്നു. നേരത്തെ ടി പി വധക്കേസ് പ്രതി കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുത്തിരുന്നു. ജയിലില്‍ നിന്ന് സുനി നിരവധി തവണ ഫോണ്‍ ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ തടവുകാർക്ക് ഫോണ്‍വിളിക്കാനും ലഹരി അടക്കമുള്ള വസ്തുക്കള്‍ എത്തിക്കുന്നതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിരുന്നു.
ജയിലിൽ ഫോണിന്‍റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെച്ച് ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തൽ സർക്കാരിനെ അറിയിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10