Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പെരിയ കൊലക്കേസ് പ്രതികളുടെ പരോൾ: അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പെരിയ കൊലക്കേസ് പ്രതികളുടെ പരോൾ: അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദമായ ഈ പരോൾ അനുമതിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷം നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എൽ.ഡി.എഫ്. സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ജയിൽ വകുപ്പ് ഈ വിവാദ പരോൾ നടപടികൾക്ക് ദ്രുതഗതിയിൽ അനുമതി നൽകിയത്. കേട്ടുകേൾവിയില്ലാത്ത വിധം, കേസിലെ ഒന്നാം പ്രതി ഉൾപ്പെടെയുള്ള അഞ്ച് പ്രധാന പ്രതികൾക്കാണ് നിലവിൽ ഒരേസമയം പരോൾ ലഭിച്ചിരിക്കുന്നത്. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ജയിൽ വകുപ്പ് കാണിച്ച ഈ അമിത തിടുക്കത്തിനെതിരെ വ്യാപകമായ രാഷ്ട്രീയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതിയ ആഭ്യന്തര മന്ത്രിയുടെ അടിയന്തര ഇടപെടൽ.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in