Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പേരാമ്പ്രയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണമെന്ന് പരാതി; എല്‍ഡിഎഫിനെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍

പേരാമ്പ്രയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണമെന്ന് പരാതി; എല്‍ഡിഎഫിനെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍
കോഴിക്കോട്: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് പരാതി. യുഡിഎഫ് ജില്ലാ ചെയര്‍മാനാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലെ അനൗണ്‍സ്മെന്റിന്റെ വീഡിയോ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് വാഹനത്തില്‍ നടത്തുന്ന അനൗണ്‍സ്മെന്റാണ് വിവാദമായിരിക്കുന്നത്. 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്' എന്ന് ലീഗ് പ്രചാരണം നടത്തുന്നുവെന്നും ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളിയാണെന്നുമാണ് എല്‍ഡിഎഫിന്റെ അനൗണ്‍സ്മെന്റില്‍ പറയുന്നത്. ലീഗിന്റെ ഇത്തരം മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അനൗണ്‍സ്മെന്റില്‍ ആഹ്വാനമുണ്ട്. എന്നാല്‍, വടകര ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ചയായ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് വിവാദത്തിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് ഇപ്പോള്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. അതേസമയം, ഇത്തരമൊരു പ്രചാരണത്തെക്കുറിച്ച് നേതൃത്വം അറിഞ്ഞിട്ടില്ലെന്നും ബോധപൂര്‍വ്വം മതസ്പര്‍ധ വളര്‍ത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എല്‍ഡിഎഫ് പ്രതികരണം.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in