Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മധുസൂതന്‍ മിസ്ത്രി 13-ന് കേരളത്തിലെത്തും

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മധുസൂതന്‍ മിസ്ത്രി 13-ന് കേരളത്തിലെത്തും
  വയനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂതനന്‍ മിസ്ത്രി ഈ മാസം 13, 14 തീയതികളില്‍ കേരളത്തിലെത്തുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എല്‍.എ. ജയ്ഹിന്ദ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വയനാട്ടില്‍ നടക്കുന്ന 'ലക്ഷ്യ' നേതൃ ക്യാമ്പ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കൃത്യമായ കര്‍മ്മരേഖ ക്യാമ്പില്‍ രൂപപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി വി. ശിവന്‍കുട്ടി നേമത്ത് മത്സരിക്കാനില്ലെന്ന വാര്‍ത്തകളോട് പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയ ശേഷം കോണ്‍ഗ്രസ് അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനും സംഘടനാ സംവിധാനം ശക്തമാക്കാനുമുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in