Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ : കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തി; പി.കെ ശ്യാമളയ്ക്ക് സിപിഎമ്മിന്‍റെ ക്ലീന്‍ചിറ്റ്

പ്രവാസി വ്യവസായിയുടെ ആത്മഹത്യ : കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തി; പി.കെ ശ്യാമളയ്ക്ക് സിപിഎമ്മിന്‍റെ ക്ലീന്‍ചിറ്റ്
Syamala-Sajan-1 പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സാജന്‍റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കൈമാറാൻ നഗരസഭയ്ക്ക് അന്വേഷണ സംഘം നിർദേശം നൽകി. പി.കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് വൈകിയേക്കും. ആന്തൂർ നഗരസഭ ഓഫീസിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്കെതിരെ നടപടി എടുക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്യാമളയ്ക്ക് ക്ലീൻചിറ്റ് നൽകിയ കോടിയേരി വീഴ്ച ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണെന്നും പ്രശ്‌നത്തിൽ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സമിതിയെ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in