മലപ്പുറത്ത് കായലിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു
Jaihind TV News Report
Jaihind TV Web Desk
July 21, 2024
1 min read
•
Updated: June 04, 2026
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് മുതുകാട് കായലിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കായലിൽ വീണ ഒരാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്കായി തിരച്ചിൽ തുടരുന്നു. തരിയത്ത് നീലേപടവലെ പാടത്താണ് അപകടമുണ്ടായത്. തരിയത്ത് സ്വദേശി റഫീക്കിന്‍റെ മകൻ ആഷിഖാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ചങ്ങരംകുളം ചിയ്യാന്നൂർ സ്വദേശി കുന്നക്കാട്ട് പറമ്പിൽ പ്രസാദിനെയാണ് (27) നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും ചങ്ങരംകുളം പോലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10