ഒരുനാള്‍ ബി.ജെ.പിയുടെ എല്ലാ നുണയും പൊളിയും; എല്ലാവരെയും വിലയ്ക്ക് വാങ്ങാനാകില്ലെന്ന് തിരിച്ചറിയും: മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
July 24, 2019
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: ജനാധിപത്യവിരുദ്ധ, കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജനതാദള്‍ സര്‍ക്കാരിനെ രാജിവെപ്പിച്ച ബി.ജെ.പിയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനുവമായി പ്രിയങ്ക ഗാന്ധി. എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബിജെപിക്ക് വരുമെന്ന് പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നല്‍കി.
എല്ലാവരേയും വിലയ്ക്ക് വാങ്ങാന്‍ സാധിക്കാത്ത, എല്ലാവരേയും ഭീഷണിപ്പെടുത്താനാകത്ത, എല്ലാ നുണയും തകരുന്ന ഒരു ദിനം വരും.
അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ ഭരണമുന്നണിയിലെ എം.എല്‍.എമാരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയും കോഴ നല്‍കിയും സ്വാധീനിച്ച് കൂറുമാറ്റിയാണ് സര്‍ക്കാരിനെ താഴെയിറക്കിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10